പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന്റെ വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള പത്തനംതിട്ട യൂണിയന്റെ ധനസഹായം ജില്ലാ ആസ്ഥാനത്ത് നടന്ന ശ്രീനാരായണ ജയന്തി ആഘോഷ സമ്മേളനത്തിൽ വച്ച് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാറിൽ നിന്ന് ഏറ്റുവാങ്ങി. ശ്രീനാരായണ ജയന്തി ആഘോഷത്തിന് മുന്നോടിയായി യൂണിയൻ സംഘടിപ്പിച്ച സന്ദേശയാത്രയിൽ യൂണിയനിലെ 53 ശാഖകളിൽ നിന്നും ലഭിച്ച ധനസഹായവും, ജയന്തി ആഘോഷത്തിൽ പങ്കെടുത്തവരിൽ നിന്നും സമാഹരിച്ച തുകയും ഉൾപ്പെടുത്തിയാണ് ധനസഹായം . മന്ത്രി വീണാ ജോർജ്, കെ യു ജനിഷ് കുമാർ എം.എൽ.എ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി. സോമനാഥൻ, പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ .സലീലനാഥ് എന്നിവർ പങ്കെടുത്തു.