പെരുനാട്: എസ്. എൻ. ഡി. പി യോഗം സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി. സംയുക്ത ഘോഷയാത്ര യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. ജയന്തി മഹാസമ്മേളനത്തിൽ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ ജയന്തി സന്ദേശം നൽകി. ആന്റോ ആന്റണി എം. പി. മുഖ്യാതിഥിയായിരുന്നു. അഡ്വ. പ്രമോദ് നാരായൺ എം. എൽ. എ. മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമിതി വൈസ് പ്രസിഡന്റ് സോമരാജൻ അരയ്ക്കനാലിൽ, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, 79 കക്കാട് പ്രസിഡന്റ് വി. പ്രസാദ്, 3570 വയറൻമരുതി പ്രസിഡന്റ് വി. കെ. വാസുദേവൻ, 831 പെരുനാട് സെക്രട്ടറി സുരേഷ് തൊണ്ടിക്കയം, സംയുക്ത സമിതി മുൻ സെക്രട്ടറി കെ. സുകേഷ്, സംയുക്ത സമിതി കൗൺസിലർമാരായ വി. കെ കൃഷ്ണൻകുട്ടി പെരുനാട്, രാജു വാഴവിളയിൽ, ഓമന മണി വയറൻമരുതി, സുജ ബോസ്, സുരേഷ് മുക്കം, സുനിൽകുമാർ പെരുനാട് ടൗൺ, പങ്കജാക്ഷി കണ്ണന്നൂമൺ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ദീപു കണ്ണന്നൂമൺ,സംയുക്തസമിതി സെക്രട്ടറി എ. എൻ. വിദ്യാധരൻ എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണംചെയ്തു.