strike

കോന്നി : സുപ്രിം കോടതി വിധിക്കെതിരെ രാജ്യവ്യാപകമായി സംഘടിപ്പിച്ച ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംബവ മഹാസഭ കോന്നി യൂണിയന്റെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സാംബമഹാസഭ കോന്നി യൂണിയൻ പ്രസിഡന്റ് സി.കെ.ലാലു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ശശിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോയിന്റ് സെക്രട്ടറി റെജി ചെമ്പന്നൂർ , വനിതാസമാജം സംസ്ഥാന സെക്രട്ടറി ബിന്ദു സുരേഷ്, യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സുജിത് എന്നിവർ സംസാരിച്ചു.