block-

കോന്നി : വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ അകപെട്ട കുടുംബങ്ങൾക്ക് കോന്നി ബ്ലോക്ക് പഞ്ചായത്ത് കൈത്താങ്ങായി. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ.പ്രമോദ്, ശ്രീകല നായർ, പ്രസന്ന രാജൻ, പ്രവീൺ പ്ലാവിളയിൽ, സെക്രട്ടറി പി.താര എന്നിവരും ബ്ളോക്ക് പ്രസിഡന്റിനൊപ്പം പങ്കെടുത്തു.