1
കല്ലൂപ്പാറ പഞ്ചായത്ത് മാലിന്യമുക്ത ഏകദിന ശില്പശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി:കല്ലൂപ്പാറ പഞ്ചായത്ത്‌ മാലിന്യമുക്ത നവകേരളം ഏകദിന ശില്പ ശാല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ജ്യോതി, പഞ്ചായത്ത്‌ അംഗങ്ങളായ റെജി ചാക്കോ, ചെറിയാൻ മണ്ണഞ്ചേരി, രതീഷ് പീറ്റർ, ജോളി റെജി, കെ. ബി.രാമചന്ദ്രൻ, സെക്രട്ടറി പി നന്ദകുമാർ, എം.ജ്യോതി, ജോളി തോമസ്‌, എൻ.റെഫീന, പാർത്ഥൻ.എസ്, അശ്വതി വിജയ് തുടങ്ങിയവർ പ്രസംഗിച്ചു.