ഇലവുംതിട്ട : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ ചതയദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തെക്കൻ മേഖലാ ഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. നെടിയകാലായിൽ നിന്ന് മുക്കടമുക്ക് വഴി ഇലവുംതിട്ട വരെയായിരുന്നു ഘോഷയാത്ര. ഇടയാറന്മുള, ഇലവുംതിട്ട, ഇലന്തൂർ, ഇലവുംതിട്ട വെസ്റ്റ്, കുറിച്ചിമുട്ടം, കുഴിക്കാല ശാഖകളാണ് പങ്കെടുത്തത്.