പത്തനംതിട്ട : പട്ടികജാതി പട്ടികഗോത്രവർഗ ജനതയുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മിഷൻ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ അദാലത്ത് നടത്തി. ചെയർമാൻ ശേഖരൻ മിനിയോടൻ ഉദ്ഘാടനം നിർവഹിച്ചു. നിയമം അനുശാസിക്കുന്ന നീതി ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. 102 കേസുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന അദാലത്തിൽ പരിഗണിക്കുന്നത്. ആദ്യദിവസം രണ്ട് ബഞ്ചുകളിലായി 42 കേസുകൾ പരിഗണിച്ചതിൽ 31 കേസുകൾ തീർപ്പാക്കി.
11 പുതിയ പരാതികളും പരിഗണിച്ചു. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, കമ്മിഷൻ അംഗം അഡ്വ.സേതു നാരായണൻ, എ.ഡി.എം ബി.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.