തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ തകർച്ചയിലായ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്. പിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. എസ്. ഋഷികേശൻ അദ്ധ്യക്ഷത വഹിച്ചു. പെരിങ്ങര രാധാകൃഷ്ണൻ, എം.എം. മാത്യു, കെ.കെ. രാധാമണി, മാത്യു വർഗീസ്, പി. രവി, ജി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.