റാന്നി : വെച്ചൂച്ചിറ ഗവ.പോളിടെക്‌നിക് കോളേജിൽ ഒന്നാംവർഷ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30ന് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ അപേക്ഷകർക്കും ഇതുവരെ പോളിടെക്‌നിക് അഡ്മിഷനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം.
രജിസ്‌ട്രേഷൻ സമയം അന്നേദിവസം രാവിലെ 9.30 മുതൽ 11 വരെ. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകർത്താവിനൊപ്പം പ്രവേശനത്തിന് എത്തിച്ചേരണം. ഫീസ് അടയ്ക്കുന്നതിന് എ.ടി.എം കാർഡ് കൊണ്ടുവരേണ്ടതാണ്. ഫണ്ടിനും യൂണിഫോമിനുമുള്ള തുക പണമായി കൈയിൽ കരുതണം. വിവരങ്ങൾക്ക് www.polyadmission.org, ഫോൺ : 04735 266671.