തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.ജെ.പി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി രാജ്പ്രകാശ് വേണാട്ടിൽ, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനിൽകുമാർ, പഞ്ചായത്തംഗങ്ങളായ മായാദേവി, വിഞ്ചു റിൻസൺ, ഭാരവാഹികളായ രാജേഷ് കുമാർ , റിൻസൺ തോമസ്, കെ.കെ രാജപ്പൻ, സനൽ തച്ചാറ, അമ്പി കൃഷ്ണൻ, ദീപാ മണിയൻ, ജയരാമ പ്രഭു എന്നിവർ പ്രസംഗിച്ചു. തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുക, ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ശ്മശാനം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.