camp

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, പെരിങ്ങര ഗ്രാമപഞ്ചായത്ത്, ചാത്തങ്കരി സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിച്ച ശൈലി 2.0 ആശാവർക്കർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നടത്തി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ റിക്കു മോനി വർഗീസ്, സുഭദ്ര രാജൻ, സനൽകുമാരി, ശാന്തമ്മ ആർ.നായർ, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു. 30വയസ്സിന് മുകളിലുള്ള പഞ്ചായത്തിലെ മുഴുവൻ പേരുടെയും ജീവിതശൈലി രോഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സ്ക്രീനിംഗ് നടത്തി രോഗപരിശോധനയും തുടർചികിത്സയും നൽകുന്ന പദ്ധതിയാണിത്.