പന്തളം: കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ 67-ാം വാർഷികവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകളുടെയും വായനശാല പ്രതിഭ പുരസ്‌കാരത്തിന്റെയും വിതരണവും നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. കൊച്ചുകോശി മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. അലീന സൂസം ഷിബു, ബി.കൃഷ്ണജിത്, അക്ഷയ് കൃഷ്ണ, വി.അജിൻ, ആതിര ഉത്തമൻ, ലിസ് മരിയ അനിൽ എന്നിവർക്ക് കെ.പി. ഭാസ്‌കരൻ പിള്ള എൻഡോവ്‌മെന്റ് വിതരണം ചെയ്തു. എ. അയ്യപ്പൻ സ്മാരക അവാർഡ് ലഭിച്ച കവി ഉള്ളന്നൂർ ഗിരീഷിനും വായനശാല പ്രതിഭ സമ്മാന ജേതാവ് ബി. കൃഷ്ണജിത്തിനും വായന മത്സര ജേതാവ് അനന്തിക ഉണ്ണിക്കും പുരസ്‌കാരം നൽകി. എം.എൻ. സോമരാജൻ, എൻ.വിജയൻ, പ്രൊഫ. ഡോ.പി.ജെ.ബിൻസി, എൻ.ടി.ആനന്ദൻ, ശശി പന്തളം, എൻ.ജെ.സജി എന്നിവർ പ്രസംഗിച്ചു.