പന്തളം : വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയേയും കർഷകരേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരമ്പാലയിൽ ഉപവാസം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പഴകുളം ശിവദാസൻ, ബി.നരേന്ദ്രനാഥ്, ജി. രഘുനാഥ്, അഡ്വ. ഡി.എൻ. തൃദിപ് , റജി പൂവത്തൂർ, സക്കറിയ വർഗീസ്, നൗഷാദ് റാവുത്തർ, ഫാ. ഡാനിയേൽപുല്ലേലിൽ, പന്തളം മഹേഷ് , കിരൺ കുരമ്പാല , സി.കെ രാജേന്ദ്രപ്രസാദ്,വല്ലാറ്റൂർ വാസുദേവൻ പിള്ള , അനിത ഉദയൻ, ഷെരീഫ് പന്തളം , ജ്യോതിഷ് കുരമ്പാല ,സുരേഷ് കുഴിവേലിൽ, ഭാർഗവൻ പിള്ള, അഡ്വ.സുരേഷ് കോശി, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു..