sujith
സുജിത് സേനൻ

പത്തനംതിട്ട : വീടിന്റെ സിറ്റൗട്ടിൽ നിന്ന് രണ്ട് സ്റ്റീൽ ഡെസ്ക്കുകൾ മോഷ്ടിച്ചുകടത്തിയ കേസിൽ രണ്ടുപേ‌ർ പിടിയിൽ. പരിയാരം ഇലന്തൂർ സ്വദേശികളായ സുജിത് സേനൻ (31), എം. പി.സുനിൽ (51) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നെല്ലിക്കാല വൈഷ്ണവം മഞ്ജു വിനോദിന്റെ വീട്ടിൽ നിന്ന് 18 ന് രാവിലെയാണ് സുജിത് സ്റ്റീൽ ഡെസ്കുകൾ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിയത്. സുനിലിനാണ് ഇത് വിറ്റത്. ആറൻമുള പൊലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐ അലോഷ്യസ് ,എ. എസ്. ഐ സുരേഷ് ,എസ്. സി. പി .ഓമാരായ പ്രദീപ്‌ , ബിന്ദുലാൽ , രമ്യത്ത് ,ബിനു ഡാനിയേൽ ,സി.പി.ഓമാരായ സൈഫ് , ജിതിൻ എന്നിവർ പങ്കെടുത്തു.