കൊടുമൺ: ഐക്കാട് കിഴക്ക് 3564 -ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെയും പോഷക സംഘടനകളുടെയും ശ്രീനാരായണ ഗുരുമന്ദിര ത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.എം.മനോജ്‌കുമാർ സന്ദേശം നൽകി. ശാഖ പ്രസിഡന്റ് എ.സുസ്‌ലോവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി, ശാഖാ സെക്രട്ടറി ടി.കെ. വിജയൻ, ഡി. മോഹനൻ, ഒ.എൻ. രാജേന്ദ്രൻ, നിർമ്മല കാർത്തികേയൻ, അമ്പിളി ഷിബു എന്നിവർ പ്രസംഗിച്ചു. എൻ.സോമൻ, വി.സോമരാജൻ, വി.വിജയൻ, ടി.കെ.രവീന്ദ്രൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.