sndp-
എസ്എൻഡിപി യോഗം 349 നമ്പർ വകയാർ ശാഖയിലെ പാറക്കടവ് ഗുരു മന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ പ്രസിഡണ്ട് കെ പത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 349-ാം വകയാർ ശാഖയിലെ പാറക്കടവ് ശ്രീനാരായണ ഗുരു മന്ദിരത്തിലെ 20-ാമത് പ്രതിഷ്ഠ വാർഷികം നടന്നു. കൊച്ചുപ്ലാവിളയിൽ പി.കെ രാമചന്ദ്രൻ പണിക്കർ മെമ്മോറിയൽ അവാർഡ് വിതരണം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എ ശശി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വകയാർ എസ്.എൻ.വി.എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഒ അജിത, ശാഖാ സെക്രട്ടറി കെ.വി വിജയചന്ദ്രൻ ശാഖാ വൈസ് പ്രസിഡന്റ് സുലേഖ സുന്ദരേശൻ എന്നിവർ സംസാരിച്ചു. ശങ്കരൻകോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി സതീഷ് വിശേഷാൽ പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. സൗമ്യ അനുരുദ്ധൻ കോട്ടയം പ്രഭാഷണം നടത്തി.