road-

കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽവരുന്ന പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഓടകൾ, ഉപറോഡുകൾ, തോടുകൾ ,മാലിന്യപ്രശ്നങ്ങൾ , കൈവരികൾ, നടപ്പാതകൾ., കൂടുതൽ ആപകട ഭീക്ഷണിയുള്ള ഭാഗങ്ങൾ, മഴവെള്ളം കെട്ടിക്കിടന്ന് ഗതാഗത തടസം ഉണ്ടാകുന്ന സ്ഥലങ്ങൾ , ട്രാഫിക്ജംഗ്ഷനിലെ പ്രശ്നങ്ങൾ,അപകടങ്ങൾ മൂലം തകർന്ന കൈവരികൾ ,പേരൂർക്കുളം ജംഗ്ഷനിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച കെഎസ്ടിപി അധികൃതർ ഉറപ്പുനൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, വൈസ് പ്രസിഡന്റ് റോജി എബ്രഹാം എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.