റാന്നി: പട്ടയം കിട്ടാത്ത 54 അപേക്ഷകർക്കും പട്ടയം അനുവദിക്കുന്നതിന് റാന്നിയിൽ ചേർന്ന പതിവ് കമ്മിറ്റി അംഗീകാരം നൽകി. പ്രമോദ് നാരായൺ എംഎൽഎ അദ്ധ്യക്ഷനായി. പഴവങ്ങാടി വില്ലേജിൽ കരികുളത്ത് താമസിക്കുന്ന 33 കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച ശുപാർശ സർക്കാരിലേക്ക് സമർപ്പിക്കുന്നതിന് തീരുമാനമെടുത്തു. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുത്തൂറ്റ് ഗ്രൂപ്പ് പി ഐ പി സ്ഥലത്ത് പത്ത് വീടുകൾ നിർമ്മിച്ചിട്ടുണ്ട്. . ഇതിൽ 6 വീടുകളുടെ താക്കോൽ കൈമാറി. ഇവർക്ക് പട്ടയം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു. വലിയകുളത്ത് ഒമ്പത് കൈവശക്കാർക്കാണ് പട്ടയം അനുവദിക്കുക.