തിരുവല്ല: കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ ഇടവകയുടെ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം മുത്തൂർ എൻ.എസ്.എസ് സ്കൂളിൽ നഗരസഭ അദ്ധ്യക്ഷ അനു ജോർജ് നിർവഹിച്ചു. വികാരി റവ.സുനിൽ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അനാംസ് ഡയറക്ടർ ജോർജി ഏബ്രഹാം, എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.മധുസൂദനൻ, ഇടവക സെക്രട്ടറി ഡോ.ഐസി കെ.ജോൺ, ഹെഡ്മിസ്ട്രസ് ലേഖ കെ.ബി, കൺവീനർ ഏ.വി.ജോർജ്, ഡോ.തോമസ് ജോൺ, അനൂപ് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് സാഫർ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പോസ്റ്റർ രചന -ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.