തിരുവല്ല : വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവല്ല ഗവ. എംപ്ലോയീസ് കോ ഓപ്പറേറ്റിവ് ബാങ്ക് മൂന്നുലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് ശ്രീരാജ് പി.ജി, ചെക്ക് മാത്യു ടി തോമസ് എം.എൽ.എയ്ക്ക് കൈമാറി. തിരുവല്ല സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അജിതകുമാരി പി.കെ, ബാങ്ക് സെക്രട്ടറി വിജി എൻ, ഭരണസമിതി അംഗങ്ങളായ മധുക്കുട്ടൻ വി.ജി, കെ.കെ. രാജേന്ദ്രൻ, ഷിബി ജോൺ സാം, ജീവനക്കാർ എന്നിവർ പങ്കെടുത്തു.