snehardram
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്നേഹാർദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ രണ്ടാം വാർഷികാഘോഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്നേഹാർദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ രണ്ടാം വാർഷികാഘോഷം ജില്ലാ കളക്ടർ ശ്രീ പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും ശിശുരോഗ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ആശുപത്രി മാനേജർ റവ.ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ.ജിജോ ജോസഫ് ജോൺ, ഡോ.ആൽഫി സി.തോമസ്, ഡോ.എലിസബത്ത് വർക്കി ചെറിയാൻ, ഡോ.തോമയ് മാത്യു, ഹന്ന നെൽസൺ, അജിത്ത് എസ്, സ്പീച്ച്ലാംഗ്വേജ് പതോളജിസ്റ്റ് അമൃത കെ, ജോൺസൺ ഇടയാന്മുള എന്നിവർ സംസാരിച്ചു. ഡോ.എലിസബത്ത് വർക്കി ചെറിയാനെയും ഡോ.തോമസ് മാത്യുവിനെയും ആദരിച്ചു.