പ്രമാടം : കോന്നി - ചന്ദനപ്പള്ളി റോഡിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൂങ്കാവ് ഭാഗത്ത് നിന്ന് കോന്നിയിലേക്കും കോന്നിയിൽ നിന്ന് പൂങ്കാവ് ഭാഗത്തേക്കും എത്തിയ ടിപ്പറുകളാണ്കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ടിപ്പർ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല. അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.