mangaram-govt-school

പന്തളം: മങ്ങാരം ഗവ. യു.പി സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത വിശേഷാൽ പൊതുയോഗം വയനാട് ഉരുൾ പൊട്ടലിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചു. നഗരസഭ കൗൺസിലർ കെ.വി ശ്രീദേവി ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് എം.ബി ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു . പന്തളം നഗരസഭ കൗൺസിലർ സുനിതാവേണു ,എസ്.എം.സി ചെയർമാൻ കെ.എച്ച് ഷിജു ,വൈസ് ചെയർമാൻ കെ ജി ശശിധരൻ,സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, നിഷ എസ് റഹ്മാൻ, അസ്മ ബിൻദ് ഫാത്തിമ എന്നിവർ സംസാരിച്ചു