മല്ലപ്പളളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മല്ലപ്പള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വയം തൊഴിൽ ബോധവത്കരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രാജീവ് .ജി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ബി. ഡി.ഒകണ്ണൻ.ജി,മല്ലപ്പള്ളി എംപ്ലോയ്മെന്റ് ഓഫീസർ കെ.ആർ. ജയകൃഷ്ണൻ, അജിത്ത് .എ.തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.