പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിലൂടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. നിലവിൽ കെ.ബി.എഫ്.പി.സി.എല്ലിന്റെ ഫാം സൂപ്പർവൈസറായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ അപേക്ഷിക്കരുത്. 2024 ഓഗസ്റ്റ് ഒന്നിന് 30 വയസ് കഴിയാൻ പാടില്ല.
അവസാന തീയതി 30. അപേക്ഷ ഫോം www.keralachicken.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0468 2221807.