ചെങ്ങന്നൂർ :- മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിന്റെ ആറാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന ഓതറ സെന്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽ നിന്ന് പദയാത്ര നടന്നു. പദയാത്ര ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ.പി.കെ. കോശി, ഫാ.ഡോ. തോമസ് അമയിൽ 'ഫാ.മത്തായി കുന്നിൽ, ഫാ.ഡോ.ഫിലിക്സ് യോഹന്നാൻ, ഫാ.മത്തായി സഖറിയ, ഫാ.മോൻസി കടവിൽ, ഫാ.ടിജു എബ്രഹാം, ഫാ.ജിജോ കെ.ജോയി, ഫാ. ഏബ്രഹാം കോശി, ഫാ. സുനിൽ ജോസഫ്, ഫാ. ഒബിൻ ജോസഫ്, ഫാ.സച്ചിൻ,ബാബു അലക്സാണ്ടർ, എബി കെ.ആർ, റെജി ജോർജ്,സജി പട്ടരുമഠം,സി.കെ.റെജി, അബു ഏബ്രഹാം വീരപ്പള്ളിൽ, ടിൻജു ശമുവേൽ, റിജോഷ് ഫിലിപ്പ് എന്നിവർ നേതൃത്വം നല്കി. വൈകിട്ട് 6 ന് സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഓതറ ദയറായിൽ നടന്ന യോഗത്തിൽ ഡോ.ഗീവർഗീസ് മാർ കൂറിലോസ് അനുസ്മരണ പ്രസംഗം നടത്തി. ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം എന്നിവ നടന്നു. വൈകിട്ട് 9 മുതൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഖണ്ഡ പ്രാർത്ഥന നടന്നു.