കോഴഞ്ചേരി: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന ദേവ സങ്കീർത്തന സോപാന വഞ്ചിപ്പാട്ട് മത്സത്തിന്റെ ഫൈനലിൽ കീഴ്വന്മഴിക്ക് ഒന്നാം സ്ഥാനവും. ഇടശേരിമലയ്ക്ക് രണ്ടാം സ്ഥാനവും, കീക്കൊഴൂർ വയത്തല മൂന്നാം സ്ഥാനവും നേടി. 52പവന്റെ സുവർണ്ണ ട്രോഫിയും, 25000 രൂപ ക്യാഷ് പ്രൈസും വിജയികൾക്ക് സമ്മാനമായി ലഭിച്ചു. സമാപന സമ്മേളനം ആറന്മുള ക്ഷേത്ര തന്ത്രി പരമേശ്വര വാസുദേവഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പള്ളയോട സേവാ സഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായി മഠത്തിൽ രഘു വിജയികൾക്ക് സമ്മാനം നൽകി. പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, കൺവീനർ എം.കെ ശശികുമാർ, സുരേഷ്, രമേശ് മാലിയിൽ, അജി.ആർ.നായർ, ബി.കൃഷ്ണകുമാർ, കെ.ആർ.സന്തോഷ്, വിജയകുമാർ, രഘുനാഥ്, രവീന്ദ്രൻ നായർ, സഞ്ജിവ്കുമാർ എന്നിവർ പ്രസംഗിച്ചു.