മാരൂർ: ഇളമണ്ണൂർ 2833-ാം എസ്.എൻ.ഡി.പി ശാഖയുടെയും വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ 170-ാമത് ഗുരുദേവ ജയന്തി ആഘോഷം നടന്നു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ചതയ പ്രാർത്ഥന, പുഷ്പാർച്ചന, അന്നദാന എന്നിവ നടന്നു. ഇളമണ്ണൂർ തിയേറ്റർ ഭാഗത്തുനിന്ന് നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്ത വർണ്ണ ശബളമായ ഘോഷയാത്രയും, തുടർന്ന് വശേഷാൽ ദീപാരാധന നടന്നു.
ശാഖയുടെ മുൻ ഭാരവാഹി കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.രാജീവ് കുമാറിനെ അടൂർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ അനുമോദിച്ചു.