പന്തളം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെ പന്തളം അറത്തിൽ മുക്ക് ജംഗ്ഷനിലുള്ള വെൽനെസ് സെന്ററിന്റെ വാർഷികം കേക്കുമുറിച്ചും ലഡു വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും യു‌.ഡി.എഫ് പരാതി നൽകി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ഗവ.സെക്രട്ടറി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കാണ് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ പരാതി നൽകിയത്.