അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേസിൽ 29 വർഷം കഠിന തടവും ഒരുലക്ഷത്തിപതിനാറായിരം രൂപ പിഴയും ശിക്ഷവിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂർ നെല്ലിമുകൾ കെ.ഐ.പി കനാൽ പുറംപോക്കിൽ താമസിക്കുന്ന സുമേഷ്(20) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2023 ഏപ്രിൽ, ജൂൺ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. അടൂർ സി.ഐയായിരുന്ന എസ്.ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.