fr

പത്തനംതിട്ട: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആർച്ച് ബിഷപ് സ്മാരക പുരസ്‌കാരം ഫാ. ജോർജ് ജോഷ്വാ കന്നിലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ കേന്ദ്രമാക്കിയുള്ള സ്‌നേഹവീടിന്റെ ഡയറക്ടറാണ് .
മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, ബഥനി സന്യാസിനി സമൂഹം പ്രൊവിൻഷൽ മദർ സാന്ദ്ര, മലങ്കര കാത്തലിക് കോളേജ് അസോസിയേഷൻ സെക്രട്ടറി കെ.വി. തോമസുകുട്ടി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
50000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലൂപ്പാറ കോട്ടൂർ മാർ ഗ്രീഗോറിയോസ് പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ നൽകും.
തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കുറിലോസ് അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ് അനുസ്മരണ പ്രഭാഷണവും കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണവും നടത്തും. മഹാത്മാഗാന്ധി സർവകലാശാലാ മുൻ വൈസ്ചാൻസലർ ഡോ. സിറിയക് തോമസ് രചിച്ച ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും. ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് ഫാ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തിൽ ഒ.ഐ.സി, സെക്രട്ടറി പ്രൊഫ. ജേക്കബ് എം. ഏബ്രഹാം, നെബു മാത്യു അലക്‌സ്, ലാലു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.