മല്ലപ്പള്ളി : താലൂക്കിൽ പതിനൊന്നിടങ്ങളിലായി 11 മഹാശോഭയാത്രകളും 51 ശോഭ യാത്രകൾ നടക്കും. കോട്ടാങ്ങൽ മണ്ഡലം നടുഭാഗം ഈശ്വരവിലാസം ഭജന മന്ദിരം, പയ്യമറ്റം ശ്രീധർമ്മശാസ്താ ക്ഷേത്രം, ചുങ്കപ്പാറ ശ്രീ ഗുരുദേവക്ഷേത്രം, മലമ്പാറ വിശ്വകർമ്മ മഹാക്ഷേത്രം, കാടിക്കാവ് ശുഭാനന്താശ്രമം കടൂർകടവ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്രകൾ തുണ്ടിയപ്പാറയിൽ സംഗമിച്ച് മഹാശോഭ യാത്രയായി കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും കുളത്തൂർ: ആനപ്പാറ,കുഴിക്കാട്,പാലക്കൽ , വള്ളിയാനി പൊയ്ക,തൃചേർപ്പുറം,പാടിമൺ,സർപ്പക്കാവ്,നെടുമ്പാല,കുളത്തൂർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോയാത്രകൾ കുളങ്ങരയ്കാവ് ദേവി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി കുളത്തൂർ ദേവി ക്ഷേത്രത്തിൽ സമാപിക്കും.ആനിക്കാട്: വായ്പൂര് മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച്. ചക്കാലക്കുന്ന് വഴികീഴ്തൃക്കേത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപനം. ആനിക്കാട്ക്ഷേത്രം ,നൂറോമാവ്, പുളിക്കാമല, ഒല്ലൂർപടി, ഹനുമാൻകുന്ന് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ചു പുല്ലുകുത്തി ജംഗ്ഷനിൽ സംഗമിച്ച്ആനിക്കാട് ശിവപാർവതി ക്ഷേത്രത്തിൽ സമാപനം.
കുന്നന്താനം മണ്ഡലം: മഠത്തിൽകാവ്,പുളിന്താനം,മുക്കൂർ കവല,അമ്പാടി,വള്ളികാട്,നടക്കൽ,തോട്ടപ്പടി,മാന്താനം, എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്രകൾ കുന്നന്താനം കവലയിൽ എത്തിച്ചേർന്നു മഹാശോഭായാത്ര ആയി മഠത്തിൽകാവ് ദേവി ക്ഷേത്രത്തിൽ സമാപിക്കും. ആഞ്ഞിലിത്താനം: ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ആഞ്ഞിലിത്താനം കവലയിൽ എത്തി തിരിച്ചു ആഞ്ഞിലിത്താനം ക്ഷേത്രത്തിൽ സമാപിക്കും. മല്ലപ്പള്ളി: പവ്വത്തിപ്പടി ശ്രീ നടരാജ സ്വാമി ക്ഷേത്രം , നാരക ത്താനി,മുരണി,കീഴ് വായ്പൂര്,പുന്നമറ്റം, മൂശാരി കവല,കൈപ്പറ്റ, അങ്ങാടിപറമ്പ്, കേശവനഗർ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ മല്ലപ്പള്ളി ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭ യാത്രയായി തീരുമാലിട മഹാദേവക്ഷേത്രത്തിൽ സമാപിക്കുന്നു. മല്ലപ്പള്ളിഎസ്എൻഡിപി ഗുരുദേവക്ഷേത്ര സന്നിധിയിൽ സംഗമിക്കുന്ന മഹാ ശോഭയാത്രയ്ക്ക് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം എ.ബി.വി.പി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ ഉദ്ഘാടനം ചെയ്യും. ആർ.എസ്എസ് താലൂക്ക് സഹ സംഘചാലക് ജി. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. എഴുമറ്റൂർ: ഇരുമ്പുഴി,കാരമല,എഴുമറ്റൂർ,കിളിയങ്കാവ് ഏലാം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വായനശാല ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭ യാത്രയായി കണ്ണച്ചദേവ ക്ഷേത്രത്തിൽ സമാപിക്കുന്നു. കൊറ്റനാട് മണ്ഡലം: അരീക്കൽ,കുന്നം, കൊറ്റനാട് എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭ യാത്രകൾ ചാലാപ്പള്ളി ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭാ യാത്രയായി കോറ്റനാട് ദേവീക്ഷേത്രത്തിൽ സമാപിക്കുന്നു.പെരുമ്പെട്ടി: അത്യാൽ കാണിക്കമണ്ഡപം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പെരുമ്പെട്ടി മഹാദേവക്ഷേത്രത്തിൽ സമാപിക്കുന്നു.വൃന്ദാവനം: പ്രണമലക്കാവ് ക്ഷേത്രം ,ചിരട്ടൊലിത്തടം, കിടാരക്കുഴി, എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭാ യാത്രകൾ കുമ്പളന്താനം ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി വൃന്ദാവനം പ്രണമലക്കാവ് ക്ഷേത്രത്തിൽ സമാപിക്കുന്നു. തടിയൂർ: മലങ്കോട്ടയിൽ നിന്നാരംഭിക്കുന്ന ശോഭയാത്ര തെള്ളിയൂർക്കാവ്, അമ്പിനിക്കാട്, തടിയൂരിൽ സമാപിക്കുമെന്ന് താലൂക്ക് അധ്യക്ഷൻ ദിപുരാജ് , കാര്യദർശി ഋഷിനാഥ്, ആഘോഷ പ്രമുഖ് സന്ദീപ്.എസ് എന്നിവർ അറിയിച്ചു.