കോന്നി: വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം നാളെ കോന്നിയിൽ നടക്കും. ഐരവൺ, മുരിങ്ങമംഗലം, ചിറക്കൽ, ചിറ്റൂർമുക്ക്, ഇളങ്ങവട്ടം എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ശോഭാ യാത്രകൾ കോന്നി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭാ യാത്രയായി വൈകിട്ട് 6ന് ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.
പയ്യനാമൺ : വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പൈയ്യനമണ്ണിൽ ശ്രീകൃഷ്ണജയന്തി ആഘോഷം തിങ്കളാഴ്ച നടക്കും. വഞ്ചിപ്പടിയിൽ നിന്ന് 4ന് തുടങ്ങുന്ന ശോഭായാത്രയിൽ ഗോപികമാരും ശ്രീകൃഷ്ണ വേഷധാരികളും പങ്കെടുക്കും. പൈയ്യനാമൺ ചന്ത, കുപ്പക്കര, കൈരളി നഗർ, കൊച്ചുവീട്ടിൽപടി വഴി ചാങ്കൂർ ജംഗ്ഷനിൽ എത്തിച്ചേരും. അവിടെ അട്ടച്ചാക്കിൽ നിന്ന് വരുന്ന ശോഭാ യാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി പയ്യനാമൺ ചന്ത മൈതാനിയിൽ സമാപിക്കും.
വെട്ടൂർ: മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷ ദിവസമായ നാളെ 6ന് ഭാഗവത പാരായണം 7.30ന് പ്രസാദം മൂട്ട്, 10ന് വിഷ്ണുപൂജ, 12ന് അവതാര പൂജ എന്നിവ നടക്കും.