പന്തളം: ബാലഗോകുലം മുളമ്പുഴ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്ര നാളെ നാലിന് ആരംഭിക്കും. ശാസ്താംവട്ടം ,മുടിയൂർക്കോണം, തോട്ടക്കോണം, മുളമ്പുഴ, മാങ്ങാരം തെക്ക്, മാങ്ങാരം വടക്ക്, ചേരിക്കൽ എന്നി ഗോകുലങ്ങളിൽ നിന്ന് വിവിധ വേഷങ്ങളോട് കൂടിയ സംയുക്ത ശോഭായാത്ര സാംസ്‌കാരിക സമ്മേളനത്തിന് ശേഷം മുട്ടാർ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് അലങ്കരിച്ച രഥം, മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, വിവിധ വേഷങ്ങൾ, നിച്ഛലദൃശ്യങ്ങൾ,,ഗോകുല ധ്വജം എന്നിവയുടെ നേതൃ ത്വത്തിൽ ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനും, ഉറിയടിക്കും ശേഷം മുടിയൂർക്കോണം ശാസ്താംവട്ടം ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ സമാപിക്കും. ശേഷം ദീപാരാധന,ശ്രീകൃഷ്ണ കീർത്തനങ്ങൾ,വിശേഷാൽ പൂജ, അവൽപ്പൊതി വിതരണം എന്നിവ നടക്കും. പന്തളം മണ്ഡലത്തിലെ കടയ്ക്കാട് വടക്ക്, മെഡിക്കൽ മിഷൻ, കടയ്ക്കാട് തെക്ക്, പന്തളം ടൗൺ, തോന്നല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ പന്തളം നവരാത്രി മണ്ഡപത്തിൽ സംഗമിച്ച് 4.30ന് സംയുക്ത ശോഭായാത്ര ആരംഭിച്ച് കടയ്ക്കാട് തെക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. കുരമ്പാല മണ്ഡലത്തിലെ മൈലാടും കളം, കുരമ്പാല തെക്ക്, കുരമ്പാല ടൗൺ, മക്കോടി, ഇടയാടിയിൽ, കുരമ്പാല വടക്ക്, എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പത്തേത്ത് കളരിയിൽ എത്തിച്ചേർന്ന് 4.30ന് സംയുക്ത ശോഭായാത്രയായി കുരമ്പാല പുത്തൻകാവിൽ ഭാഗവതി ക്ഷേത്രത്തിൽ സമാപിക്കും. കുളനട മണ്ഡലത്തിലെ കുളനട, ഞെട്ടൂർ, മാന്തുക ,കൈപ്പുഴ, പനങ്ങാട്, ഉള്ളന്നൂർ, പാണിൽ, ഗുരുനാഥൻമുടി, എന്നിവിടങ്ങളിൽ തിന്നുള്ള ശോഭായാത്രകൾ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സഗമിച്ച് 4.30ന് മഹാശോഭായാത്രയായി കുളനട ദേവീക്ഷേത്രത്തിൽ എത്തി സമാപിക്കും.

പൂഴിക്കാട് മണ്ഡലത്തിലെ ശോഭായാത്രകൾ പൂഴിക്കാട് പടിഞ്ഞാറ് ഭാഗത്ത് കൊട്ടേത്ത് കളരിയിൽ നിന്ന് ആരംഭിച്ച് ഇളംതോടത്ത് ഭഗവതി ക്ഷേത്രത്തിലെത്തും. പൂഴിക്കാട് കിഴക്ക് ഭാഗത്തേത് വഞ്ചി മുക്കിൽ നിന്ന് ആരംഭിച്ച് ഇളംതോടത്ത് ഭഗവതി ക്ഷേത്രത്തിലെത്തി 4.30 ന് സംയുക്തമായി പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തി സമാപിക്കും. തുമ്പമൺ മണ്ഡലത്തിലെ വിജയപുരം, മുട്ടം വടക്ക്, മുട്ടം തെക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തെറ്റിക്കൽകാവ് ഭുർഗാ ഭഗവതി ക്ഷേത്രത്തിലെത്തി 4.30ന് സംയുക്ത ശോഭായാത്രയായി മലങ്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിക്കും.