പത്തനംതിട്ട : കുടുംബശ്രീ സംസ്ഥാനതല ഓണം വിപണന മേള സെപ്തംബർ 10 മുതൽ 14 വരെ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കും. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ 50 വിപണന സ്റ്റാളുകളും വിവിധ ജില്ലകളുടെ ഭക്ഷ്യമേളകളും വിവിധ കലാപരിപാടികളും സെമിനാറുകളും നടക്കും. സ്റ്റാളുകൾ വൈകുന്നേരം വരെ പ്രവർത്തിക്കും. ഒരു അയൽക്കൂട്ടത്തിലെ ഒരാൾക്ക് ഉപജീവനമാർഗം എന്ന ലക്ഷ്യത്തോടെയുള്ള കെ ലിഫ്റ്റ് പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടാകും.