തിരുവല്ല : വള്ളംകുളം - നന്നൂർ സ്വാതി തിരുനാൾ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. 6ന് പ്രഭാതഭേരി, 8ന് ഭാഗവത പാരായണം, വൈകുന്നേരം 3.30ന് പുത്തൻകാവുമല മഹാദേവ ക്ഷേത്രം വാര്യങ്കാട്ട് പടി വഴി നന്നൂർ ജംഗ്ഷൻ കുരുമലക്കാവ് കീരാതമൂർത്തി ക്ഷേത്രം അമ്പാടി ജംഗ്ഷൻ വഴി കണ്ണാട് നന്നൂർ ജംഗ്ഷൻ, വള്ളംകുളം ജഗദാംബിക ക്ഷേത്രം, കരിമ്പിൻ കവല, കുന്നത്തു പാറക്കൽ, കാവുങ്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ ശോഭ യാത്രകൾ വൈകിട്ട് 5ന് മഹാക്ഷോഭയാത്രയായി തിരുവാമനപുരം ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഉറിയടി, 6.45ന് വിശേഷാൽ, ദീപാരാധന, പ്രസാദ വിതരണം എന്നിവ നടക്കും.