ayankali

പത്തനംതിട്ട : അയ്യങ്കാളിയുടെ 161ാം ജന്മവാർഷികദിനാഘോഷവും പഞ്ചമി പഠനസഹായപദ്ധതി മൂന്നാംഘട്ട വിതരണവും 28ന് ഡി.എച്ച്.ആർ.എം കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് സാംസ്‌കാരികസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബൈജു പത്തനാപുരം അദ്ധ്യക്ഷതവഹിക്കും. ഡി.എസ്.എസ് കേരള സംസ്ഥാന ചെയർപേഴ്‌സൺ രേഷ്മ കരിവേടകം ഉദ്ഘാടനം ചെയ്യും. പഞ്ചമി പഠനസഹായപദ്ധതിയുടെ വിതരണോദ്ഘാടനം ഡി.എച്ച്.ആർ.എം സെക്രട്ടറിയേറ്റ് അംഗങ്ങളായ സിന്ധു പത്തനാപുരം, ഷൺമുഖൻ പരവൂർ എന്നിവർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ചെയർപേഴ്‌സൺ അശ്വതി ബാബു, സെക്രട്ടറി ബൈജു പത്തനാപുരം, ജോയിന്റ് സെക്രട്ടറി മധു ചിറക്കര , ശിവകാമി സുരേഷ് , ശരത്ത് വർക്കല എന്നിവർ പെങ്കടുത്തു.