seminar-

കോന്നി : മാധവ് ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ കലാസാഹിത്യവേദി കോന്നി താലൂക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ മാദ്ധ്യമപ്രവർത്തകൻ എം.കെ.വിനോദ് വിഷയാവതരണം നടത്തി. കെ.സന്തോഷ് കുമാർ മോഡറേറ്റർ ആയിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, കെ.ആർ.കെ പ്രദീപ്, സജി ഗോപിനാഥ്, ശശി നാരായണൻ, പി.എ.വേണുനാഥ്, മനോജ് സുകുമാരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫോട്ടോഗ്രാഫർ അബൂബക്കറെ ആദരിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം സി.എസ്.സോമൻ പിള്ള, തപസ്യ ജില്ലാ അദ്ധ്യക്ഷൻ അഹമ്മദ് കബീർ, ഉണ്ണികൃഷ്ണൻ വാസുദേവം, കലഞ്ഞൂർ ജയകൃഷ്ണൻ, എം.സുരേഷ്, പത്മകുമാർ കൈപ്പള്ളിൽ എന്നിവർ സംസാരിച്ചു.