renjith
രഞ്ജിത്ത്

അടൂർ : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 30 വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം മണക്കാട് മേടമുക്ക് കാർത്തിക നഗറിൽ തോപ്പിൽ വീട്ടിൽ ആർ.രഞ്ജിത്തിനെ (33) ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് ശിക്ഷിച്ചത്. 2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അടൂർ സി.ഐയായിരുന്ന എസ്.ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.