പത്തനംതിട്ട : വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എ.കെ.പി.സി.ടി.എ പത്തനംതിട്ട വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എഴുത്തുകാരിയും നിരൂപകയുമായ ബിനു ജി തമ്പി ഉദ്ഘാടനം ചെയ്തു. കെ ജി എൻ എ ജില്ലാ സെക്രട്ടറി ദീപ ജയപ്രകാശ്, എ കെ പി സി ടി എ ജില്ലാ വനിത കമ്മിറ്റി കൺവീനർ ഡോ.പ്രീയസേനൻ.വി , ജില്ലാ കൗൺസിൽ അംഗം ഡോ.കൃഷ്ണകുമാരി.കെ, ജില്ലാ ട്രഷറർ ഡോ.ഇന്ദു സി നായർ, ജില്ലാ സെക്രട്ടറി റെയിസൺ സാം രാജു, വിവേക് ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.