shakha
എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖ വയനാടിനായി സമാഹരിച്ച തുകയുടെ ചെക്ക് ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിലിന് കൈമാറുന്നു

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖ വയനാടിനായി സമാഹരിച്ച തുകയുടെ ചെക്ക് ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിലിന് കൈമാറി. സ്വാമി പ്രബോധ തീർത്ഥ, യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ സരസൻ ഓതറ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, ക്ഷേത്രം മേൽശാന്തി പെരുന്ന സന്തോഷ് ശാന്തി, ശാഖാ വൈസ് പ്രസിഡന്റ് എൻ.കെ. മോഹൻബാബു, സെക്രട്ടറി കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.