തണ്ണിത്തോട് : കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും തിരുവല്ല ബിലിവേഴ്‌സ് മെഡിക്കൽ കോളജിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. കോന്നി ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്തു. കെ.സി.സി സോൺ പ്രസിഡന്റ് റവ.ഡെയിൻസ് പി. സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ.സാമുവേൽ, കെ.സി.സി വൈസ് പ്രസിഡന്റ് ഫാദർ ഓ.എം ശമുവേൽ, ബിലിവേഴ്‌സ് ചർച്ച് മനേജർ അവിരാജ് ചാക്കോ, പഞ്ചായത്ത് അംഗം കെ.അർ.ഉഷാ പങ്കെടുത്തു.
'ആരോഗ്യ ഇൻഷുറൻസ് കാലത്തിന്റെ ആവശ്യം' എന്ന വിഷയത്തിൽ ക്ലാസ്സുകൾക്ക് സ്റ്റാർ ഹെൽത്ത് പത്തനംതിട്ട ഓഫീസ് മാനേജർ രതീഷ് കുമാർ, സീനിയർ സെയിൽസ് മാനേജർ ഗണേശ്.ജി എന്നിവർ നേതൃത്വം നൽകി.