seminar
സംസ്ഥാന വനിതാ കമ്മീഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ വനിതാ കമ്മീഷൻഅംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സംസ്ഥാന വനിതാ കമ്മിഷനും പെരിങ്ങര ഗ്രാമപഞ്ചായത്തും സംയുക്തമായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ മാത്യു, ബ്ലോക്ക് മെമ്പർമാരായ സോമൻ താമരച്ചാലിൽ, അനു.സി.കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയ ഏബ്രഹാം, റിക്കു മോനി വർഗീസ്, ഷൈജു എം.സി, ശാന്തമ്മ ആർ.നായർ , ശർമിള സുനിൽ, സനിൽകുമാരി, അശ്വതി രാമചന്ദ്രൻ, സുഭദ്രാ രാജൻ, ചന്ദ്രു എസ് കുമാർ ,ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്കാ ചാക്കോ, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ് എനിവർ പ്രസംഗിച്ചു. കില റിസോഴ്‌സ് പേഴ്‌സൺ രമാദേവി സമൂഹ മാദ്ധ്യമള്ളുടെ ടെ സ്വാധീനം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു . അങ്കണവാടി പ്രവർത്തകർ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു