റാന്നി-പെരുനാട് : സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്. എൻ. ഡി. പി യോഗം പെരുനാട് സംയുക്ത സമിതി ആവശ്യപ്പെട്ടു സാമൂഹ്യനീതി പുനസ്ഥാപിക്കുന്നതിനും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനത്തിലും സർക്കാർ നിയമനത്തിലും സംവരണം നൽകുന്നത്. ദളിത് പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യനിരയിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയിൽ ഇത് വിഭാവനം ചെയ്തിട്ടുള്ളത്. സംയുക്ത സമിതി പ്രസിഡന്റ്‌ പ്രമോദ് വാഴാംകുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എ. എൻ. വിദ്യാധരൻ, വൈസ് പ്രസിഡന്റ്‌ സോമരാജൻ അരയ്ക്കനാലിൽ, കമ്മിറ്റി അംഗങ്ങളായ രാജു വാഴവിളയിൽ, കെ. കൃഷ്ണൻകുട്ടി പെരുനാട്, സുരേഷ് മുക്കം, ഓമനാമണി വയറൻമരുതി , സുജാ ബോസ് മാമ്പാറ, പങ്കജാക്ഷി കണ്ണനുമൺ എന്നിവർ സംസാരിച്ചു..