പെരുനാട് : സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്ന് എസ്.എൻ.ഡി.പിയോഗം പെരുനാട് സംയുക്ത സമിതി ആവശ്യപ്പെട്ടു. പൊതു വിഭാഗങ്ങളിൽ മെറിറ്റിൽ ഉദ്യോഗത്തിനും വിദ്യാലയ പ്രവേശനത്തിനും അർഹരാവുന്ന മിടുക്കരായ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളെ സംവരണ കോട്ടയിൽ കണക്കാക്കുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്.. ഇതിനെതിരെ പല ഉത്തരവുകളും കോടതി വിധികളും പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നിട്ട് അതേ കള്ളകളി തുടരുന്ന സാഹചര്യമാണ് ആവർത്തിക്കുന്നത്. ഇതിന് തടസമായി നിൽക്കുന്ന ഉദ്യോഗസ്ഥരുടെ മേൽ നടപടി ഉണ്ടാകണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു. സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയുടെ അദ്ധ്യക്ഷതയി കൂടിയ യോഗത്തിൽ സെക്രട്ടറി എ. എൻ. വിദ്യാധരൻ, വൈസ്-പ്രസിഡന്റ് സോമരാജൻ അരയ്ക്കനാലിൽ, കമ്മിറ്റി അംഗങ്ങളായ രാജു വാഴവിളയിൽ, കെ. കൃഷ്ണൻകുട്ടി പെരുനാട്, സുരേഷ് മുക്കം, ഓമനാമണി വയറൻമരുതി , സുജാ ബോസ് മാമ്പാറ, പങ്കജാക്ഷി കണ്ണനുമൺ എന്നിവർ സംസാരിച്ചു.