25-sob-raju-zacharia
രാജു സ​ഖറിയ

മെഴുവേലി :​ സി​.പി.എം മെഴുവേ​ലി ലോക്കൽ കമ്മി​റ്റി​ അംഗം രാജു സ​ഖറിയ (74) നി​ര്യാ​ത​നായി. കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയാണ്. മെഴുവേലി തെക്കേമൂത്തേരിൽ ചെറിയാൻ സ്‌കറി​യ കത്തനാരുടെ പൗത്രനും ടി​.സി. ജോൺ കോർ എപ്പിസ്‌കോപ്പായുടെ പുത്രനുമാണ്. മെഴുവേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുളനട ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തംഗം, മെഴുവേലി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെക്കോഴൂർ മർത്തോമ്മാ ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ആയി റിട്ടയർ ചെയ്തിരുന്നു. സംസ്‌കാരം പിന്നീട് .