കോഴഞ്ചേരി : കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങൾ പ്രേരകമായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. കാഞ്ഞിറ്റുകര (പുത്തേഴം) എസ്.എൻ.ഡി.പി.വി.എച്ച് സ്കൂളിൽ നടന്ന പൂർവ്വവിദ്യാർത്ഥി, പൂർവ്വ അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ അന്റോ ആന്റണി എം.പി മുഖ്യാതിഥിയായി. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി .
പൂർവ അദ്ധ്യാപകരെ ആദരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസാദ്, അയിരൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീജ വിമൽ, വാർഡ് മെമ്പർ അനിതാക്കുറുപ്പ്, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീകുമാർ, സ്‌കൂൾ പൂർവ്വവിദ്യാർത്ഥി സംഘടന കൺവിനർ കെ.എസ്.രാജേഷ്, ശാഖാ പ്രസിഡന്റ് പ്രസന്നകുമാർ, സെക്രട്ടറി സോമൻ, സ്‌കൂൾ പ്രിൻസപ്പൽ എസ്.ബിന്ദു, സ്‌കൂൾ ഹെഡ് മിസ്ട്രസ് ബിന്ദു.എസ്, മുൻ എച്ച്.എം.സ്മിതാ ശ്രീധരൻ, പി.ടി.എ പ്രസിഡന്റ് അനിഷ് പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു. ജനറൻ കൺവീനർ കെ.ഗിരിഷ് ലാൽ സ്‌കൂൾ വികസനരേഖ അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി ചെയർപേഴ്‌സൺ ഉഷാ ജി.നായർ സ്വാഗതവും ജോയിന്റ് കൺവിനർ കെ.എസ്.ഉപേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.