ചെങ്ങന്നൂർ : എൻ എസ് എസ് 1277 ാം നമ്പർ ഇരമല്ലിക്കര ഹരിഹരസുതവിലാസം കരയോഗം പ്രതിഭാ സംഗമം നടത്തി. കരയോഗം പ്രസിഡന്റ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ.സുകുമാരപണിക്കർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് അവാർഡ് വിതരണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം ആർ.അജിത് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് സി.ദീപ്തി, ബി.ദിലീപ്, സുരേഷ്‌കുമാർ അംബീരേത്ത്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.