ചെങ്ങുന്നൂർ : ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ടും സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി ആലപ്പുഴ ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. ചെങ്ങന്നൂരിൽ ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി.
ജില്ലാ ട്രഷറർ കെ.ജി.കർത്ത, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ഭാരവാഹികളായ എസ്.വി.പ്രസാദ്, പി.ജി.മഹേഷ്, ആതിര ഗോപൻ, കെ.കെ.വിനോദ്, ബിജുകുമാർ, പുഷ്പകുമാരി, പി.ജി.പ്രിജിലിയ, സ്മിത വട്ടയത്തിൽ, മനോജ് പൂമല, സിനി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.