award

പാണ്ടനാട് : എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എം.വി.ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് ടി എ ബെന്നിക്കുട്ടി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം വത്സലാ മോഹൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി.സത്യപ്രകാശ് സമ്മാനദാനം നിർവഹിച്ചു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂൾ പ്രഥമാദ്ധ്യാപിക സ്മിത എസ് കുറുപ്പ്, പി.ടി.എ പ്രസിഡന്റ് ശ്രീജേഷ് , കലാക്ഷേത്ര സെക്രട്ടറി രാജീവ് പി.എസ് , എൻ എസ് എസ് കോർഡിനേറ്റർ രാഗേന്ദു, ലൈബ്രറി സെക്രട്ടറി ജി.കൃഷ്ണകുമാർ, അദ്ധ്യാപിക ധന്യ.ബി എന്നിവർ സംസാരിച്ചു.